Skip to main content

ഇളനീർമധുരം മലയാളം: പുതിയ മലയാള ഗാനം ആസ്വാദകരിലേക്ക്

മലയാള ഭാഷയുടെ സൗന്ദര്യവും മാധുര്യവും തുളുമ്പുന്ന പുതിയൊരു ഗാനം കൂടി സംഗീതാസ്വാദകരുടെ ഹൃദയങ്ങളിലേക്ക് എത്തുന്നു. 'ഇളനീർമധുരം മലയാളം' എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര ഗാനം പ്രശസ്ത കവിയും ഗാനരചയിതാവുമായ  പി.കെ. ഗോപിയാണ് രചിച്ചിരിക്കുന്നത്.

കവിതയുടെ ഭംഗി ചോരാതെ ഈ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശ്രീ. ടി.പി. വിവേകാണ്. ടി.പി. വിവേകും രേഖ ശൈലേഷും  ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് സംഘടിപ്പിച്ച മലയാളഭാഷ ദിനാചരണത്തിൽ ഗാനത്തിന്റെ പ്രകാശനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ഡോ. മീന കുറുപ്പിന്റെ നേതൃത്വത്തിൽ  ഗാനത്തിന്റെ നൃത്താവിഷ്ക്കാരവും അരങ്ങേറി.

ഭാഷാസ്‌നേഹികൾക്കും സംഗീതാസ്വാദകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സവിശേഷമായ ഒരു ദൃശ്യ-ശ്രവ്യ വിരുന്നായിരിക്കും 'ഇളനീർമധുരം മലയാളം'.

date