Skip to main content

പത്രപ്രവർത്തക/പത്രപ്രവർത്തകേതര പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

അവസാന തിയതി നവംബർ 30

 

വിവിധ പത്രപ്രവർത്തക/പത്രപ്രവർത്തകേതര പെൻഷൻ  കൈപ്പറ്റിവരുന്ന എല്ലാ ഗുണഭോക്താക്കളും നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ്  നൽകണം.
ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നേരിട്ടോ ദൂതൻ വഴിയോ നൽകാം.

ജീവൻ പ്രമാൺ പോർട്ടൽ (jeevanpramanportal.gov.in)  മുഖേനയുള്ള  നവംബർ മാസത്തെ തിയതിയിലുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിൻ്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നവംബർ മാസത്തിലെ തീയതിയിൽ സാക്ഷ്യപ്പെടുത്തിയ ജീവന സാക്ഷ്യപത്രമാണ് സമർപ്പിക്കേണ്ടത്.

ദൂതൻ വഴി സർട്ടിഫിക്കറ്റ് നൽകുന്നവർ സ്വന്തം ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്കൂടി നൽകേണ്ടതാണ്. മാതൃക ഐ ആൻഡ് പി ആർഡിയുടെ വെബ് സൈറ്റിൽ ലഭ്യമാണ്.

date