Skip to main content

ഭവന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം 

 

പട്ടികജാതി വികസന വകുപ്പിന്റെ തനത് ഭവന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട, കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ള, കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വകുപ്പ് മുഖേനയോ മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ധനസഹായം ലഭിച്ചിട്ടില്ലാത്തവരും, സ്വന്തം പേരിലോ ഭാര്യ/ ഭർത്താവിന്റെ പേരിലോ (ഗ്രാമ പരിധിയിൽ കുറഞ്ഞത് 2 സെന്റും, നഗരപരിധിയിൽ 1.5 സെന്റും) ഭൂമിയുള്ളവർക്ക് ഭവനനിർമ്മാണത്തിന് അപേക്ഷിക്കാം. പ്രായ പരിധി 70 വയസ്സ്. 50 വയസ്സിനുമുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകൾക്കും അപേക്ഷിക്കാം.  അപേക്ഷകർ അപേക്ഷയും ജാതി വരുമാന സർട്ടിഫിക്കറ്റുകൾ, ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ്,  റേഷൻകാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പുകൾ, മുൻപ് ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിച്ചിട്ടുണ്ടോ ഇല്ലയോ എന്ന സാക്ഷ്യപത്രം സഹിതം 2026 നവംബർ 16 നകം അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 0477 2252548.

date