Post Category
ഐ.എച്ച്.ആര്‍.ഡി. കോഴ്സുകള്‍ക്ക് ഡിസംബറില്‍ മെഴ്സി ചാന്‍സ് പരീക്ഷ
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ 2018 സ്ട്രീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സുകളുടെ മെഴ്സി ചാന്‍സ് പരീക്ഷകള്‍ ഡിസംബറില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചിരുന്ന സെന്ററുകളില്‍ നവംബര്‍ 14 വരെ ഫൈന്‍ ഇല്ലാതെയും നവംബര്‍ 16 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ടൈംടേബിള്‍ നവംബര്‍ അവസാനവാരം പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്: www.ihrd.ac.in . ഫോണ്‍: 0471 2322985, 2322501.
date
- Log in to post comments