Skip to main content
പുതിയങ്ങാടി കടല്‍ഭിത്തി പുനര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പുതിയങ്ങാടി കടല്‍ഭിത്തി പുനര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ബീച്ച് റോഡിന് സമീപം കടല്‍ക്ഷോഭം മൂലം തകര്‍ന്ന കടല്‍ഭിത്തി പുനര്‍ നിര്‍മ്മാണത്തിന്റെ  ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.  സ്‌കൈലാന്‍ഡ്  വില്ലേജിന് സമീപം നടന്ന ചടങ്ങില്‍  മാടായി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ബി സത്യഭാമ അധ്യക്ഷത വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് ആര്‍ ബബിത കുമാരി മുഖ്യതിഥിയായി. 19.20 ലക്ഷം രൂപയുടെ കടല്‍ഭിത്തി പുനര്‍നിര്‍മാണം ഇറിഗേഷന്‍ വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്. 

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സറീന, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ റഷീദ ഒടിയില്‍, പഞ്ചായത്ത് അംഗം മുഹമ്മദ് കുഞ്ഞി, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജിബിന്‍ പ്രദീപ്, ജോയ് ചൂട്ടാട് എന്നിവര്‍ സംസാരിച്ചു.

date