ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയിലെ കേരളാധീശ്വരപുരം ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 10-ന് രാവിലെ 11 ന് ഐ.ടി.ഐ. ഓഫീസില്‍ നടക്കും.
എം.ബി.എ., ബി.ബി.എ., ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമ എന്നിവയാണ് ഈ തസ്തികയിലേക്കുള്ള പ്രധാന യോഗ്യതകള്‍. കൂടാതെ, ഡി.ജി.ടി. സ്ഥാപനങ്ങളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്കില്‍സിലെ ഹ്രസ്വകാല പരിശീലന സര്‍ട്ടിഫിക്കറ്റും രണ്ട് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്ലസ്ടു അല്ലെങ്കില്‍ ഡിപ്ലോമ തലത്തിലും അതിനു മുകളിലും ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്കില്‍സ്, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ പഠിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0495 2371451.
- Log in to post comments