Skip to main content

അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ നിയമനം; കൂടിക്കാഴ്ച നവംബര്‍ 10 ന്

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച്ച നവംബര്‍ 10 ന് രാവിലെ 10 ന് തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (കോപ്പി അടക്കം) ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖ, അറിയിപ്പ് എന്നിവ സഹിതം ഹാജരാകണം. നിശ്ചിത സമയത്തിന് ശേഷം ഹാജരാകുന്നവരെ കൂടിക്കാഴ്ച്ചക്ക് പരിഗണിക്കുന്നതല്ല.

date