പോളിംഗ് സ്റ്റേഷന് പുനഃക്രമീകരണം
ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1200 വോട്ടര്‍മാരെയാണ് ഉള്‍പ്പെടുത്തുന്നത്. ജില്ലയില്‍ നിലവില്‍ 1200-ന് മുകളില്‍ വോട്ടര്‍മാരുള്ള 51 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇത്തരത്തിലുള്ള സ്റ്റേഷനുകളിലെ വോട്ടര്‍മാരെ സമീപ ബൂത്തുകളിലേക്ക് പുനഃക്രമീകരിച്ചും പുതിയ പോളിംഗ് ബൂത്തുകള്‍ രൂപീകരിച്ചും പരമാവധി എണ്ണം 1200 ആയി ക്രമപ്പെടുത്താന്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. വില്ലേജ്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്താണ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഈ പുനഃക്രമീകരണം നടത്തുന്നത്. കൂടാതെ, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ സൗകര്യപ്രദമായ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള പ്രൊപ്പോസലുകളും ലഭ്യമായിട്ടുണ്ട്.
- Log in to post comments