Skip to main content

പുരാരേഖാ വകുപ്പിന്റെ നേതൃത്വത്തിൽ ഭരണഭാഷ വാരാഘോഷം സംഘടിപ്പിച്ചു

 

സംസ്ഥാന പുരാരേഖാ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസായ റീജിയണൽ ആർക്കൈവ്സിൽ ഭരണഭാഷാ വാരാഘോഷം 2026 വിപുലമായി സംഘടിപ്പിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ബിജു കാവിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റീജിയണൽ ആർക്കൈവ്സ് സൂപ്രണ്ട് എ. മഞ്ജു അദ്ധ്യക്ഷയായിരുന്നു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി, വകുപ്പ് നടത്തിയ ഉപന്യാസ രചനാ മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.

മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ. ഷിനോയ് ജസിന്ത്, ആർക്കിവിസ്റ്റ് വി. വി. രതീഷ്, അസിസ്റ്റന്റ് ആർക്കിവിസ്റ്റ് പി. വിജിത്ത് എന്നിവർ സംസാരിച്ചു.

date