ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശാരീരികക്ഷമതാ പരീക്ഷ
വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍.സി.എ. സെലക്ഷന്‍സ് - കാറ്റഗറി നമ്പര്‍: 431/2025 435/2025, 856/2025 859/2025) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരികക്ഷമതാ പരീക്ഷ നവംബര്‍ മൂന്നിന് മലമ്പുഴ- കഞ്ചിക്കോട് റോഡില്‍ നടക്കും. പ്രൊഫൈലില്‍ ലഭ്യമായ അഡ്മിഷന് ടിക്കറ്റ്, അസല്‍ ഐ.ഡി കാര്‍ഡ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. പുരുഷ ഉദ്യോഗാര്‍ഥികള്‍ രാവിലെ 5.15നും, വനിതാ ഉദ്യോഗാര്‍ഥികള്‍ രാവിലെ 6.15നും മുന്‍പായി നിശ്ചിത സ്ഥലത്ത് എത്തണം. എന്‍.സി.എ. തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്ള പൊതു ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു അവസരം മാത്രമാണ് ഉള്ളത്. ടെസ്റ്റ് നടക്കുന്ന സമയത്ത് റോഡ് ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാല്‍ അന്നേ ദിവസം മലമ്പുഴ- കഞ്ചിക്കോട് റോഡില്‍ യാത്ര ചെയ്യുന്നവര്‍ സഹകരിക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments