Skip to main content

ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

ദീപാവലി, കേരളപ്പിറവി എന്നിവ പ്രമാണിച്ച് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഏഴുവരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് പ്രഖ്യാപിച്ചു. ജില്ലാ ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടമൈതാനം ഖാദി ഗ്രാമ സൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, കൊല്ലങ്കോട്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലെ ഖാദി ഷോറൂമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടാഞ്ചേരി, കുളപ്പുള്ളി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലമ്പുഴ, ചിതലി എന്നീ ഗ്രാമശില്‍പകളിലും റിബേറ്റ് ലഭിക്കും. വിപണനമേളയുടെ ഭാഗമായി വൈവിധ്യമാര്‍ന്ന ഖാദി തുണിത്തരങ്ങളും ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഫോണ്‍: 0491 2534392.

 

date