Post Category
ടർക്കി വളർത്തൽ, പോത്തുകുട്ടി പരിപാലനം എന്നിവയിൽ പരിശീലനം
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗത്തിൽ കർഷകർക്കായി ടർക്കി വളർത്തൽ (നവംബർ 6, 12 തീയതികൾ), പോത്തുകുട്ടി പരിപാലനം (നവംബർ 19), മുട്ടക്കോഴി വളർത്തൽ (നവംബർ 20) ക്ഷീര കൃഷി (നവംബർ 26, 27) എന്നിങ്ങനെ രാവിലെ 10 മണി മുതൽ 5 വരെ പരിശീലനം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്ത് നമ്പർ വാങ്ങണം. പരിശീലനം സൗജന്യമാണ്.
ഫോൺ:- 0479 2452277, 2457778, 7736336528 (വാട്ട്സ്ആപ്പ് രജിസ്ട്രേഷൻ നമ്പർ)
date
- Log in to post comments