Post Category
പച്ചക്കറിതൈ വിതരണം
പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് മൺചട്ടി, ബോട്ടിംഗ് മിശ്രിതം,പച്ചക്കറിതൈ എന്നിവയുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീജ ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടെറസിലും വീട്ടുമുറ്റത്തും പച്ചക്കറി കൃഷി എന്ന പദ്ധതിയുടെ ഭാഗമായാണ് വിതരണം ആരംഭിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി രാമചന്ദ്രൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെവി മനോഹരൻ, പിവി ഷൈല,സി പ്രസന്ന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ഷിനോജ്, കൃഷി ഓഫീസർ പി നിത്യ, കൃഷി അസിസ്റ്റന്റുമാരായ ശ്രീവിദ്യ, അനിത എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments