Skip to main content

മുഖാമുഖം മീറ്റ് യുവര്‍ കളക്ടര്‍; തൊഴുപാടം ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടറുമായി സംവദിച്ചു

 

 

മുഖാമുഖം മീറ്റ് യുവര്‍ കളക്ടര്‍ 2.0 യുടെ 16-ാം അദ്ധ്യായത്തില്‍ തൊഴുപാടം ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ സംവദിച്ചു. മീറ്റ് യുവര്‍ കളക്ടര്‍ പരിപാടിയിലെത്തിയ കുട്ടികള്‍ തങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും കളക്ടറുമായി പങ്കുവെച്ചു.

സ്‌കൂളിലെ സ്റ്റുഡന്റ് ഡിസിപ്ലിന്‍ കേഡറ്റ് (എസ്ഡിസി) പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കുട്ടികളില്‍ അച്ചടക്കവും സഹജീവി സ്‌നേഹവും വളര്‍ത്താനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമാണെന്ന് കളക്ടര്‍ പറഞ്ഞു.

 

സിവില്‍ സര്‍വീസ് പരീക്ഷ, കളക്ടര്‍ ആകാനുള്ള പ്രചോദനം എന്നിവയെക്കുറിച്ചും കുട്ടികള്‍ക്ക് കളക്ടര്‍ വിശദീകരിച്ച് പറഞ്ഞുകൊടുത്തു. കുട്ടികളുടെ മൊബൈല്‍ ഗെയിമിംഗ് അഡിക്ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും സംവാദത്തില്‍ ചര്‍ച്ചയായി. വിദ്യാര്‍ത്ഥികളായ നിധി മരിയ ഷാജി, രാജ്ശേഖര്‍ എന്നിവര്‍ കവിത ആലപിച്ചു. ഷഹല ഷെറിന്‍ 'കുട്ടിയുടെ പുഴ' എന്ന കഥ അവതരിപ്പിച്ചു. തങ്ങളുടെ സ്‌കൂള്‍ സന്ദര്‍ശിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

date