Skip to main content

ജില്ലാതല അറിയിപ്പുകൾ 

 

നിർഭയ വൊളണ്ടിയർ ഒഴിവ്

ഇരിക്കൂർ, ആലക്കോട് പോലീസ് സ്റ്റേഷനുകളിൽ ഒഴിവുള്ള നിർഭയ വൊളണ്ടിയർമാരുടെ ഒന്നുവീതം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാഗ്രതാ സമിതി, കുടുംബശ്രീ, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒകൾ എന്നിവയിൽ പ്രവൃത്തിപരിചയമുള്ള സന്നദ്ധപ്രവർത്തകരായ വനിതകൾക്ക് അപേക്ഷിക്കാം. ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റും പകർപ്പും സഹിതമുള്ള അപേക്ഷ നവംബർ 10നകം ധർമശാല ജില്ലാ പോലീസ് ഓഫീസിലെ സി-ബ്രാഞ്ച് ഡി.വൈ.എസ്.പി. ഓഫീസിൽ നൽകണം.

എസ്‌സി പ്രമോട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ വിവിധ ബ്ലോക്ക്/നഗരസഭ/കോർപറേഷൻ പട്ടികജാതി വികസന ഓഫീസികളിലേക്ക് എസ്.സി പ്രമോട്ടർമാരായി തെരഞ്ഞെടുക്കുന്നതിന് പട്ടികജാതിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു/തത്തുല്യം.  പ്രായപരിധി 18-45 വയസ്. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 12. വിശദവിവരത്തിന് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 0497 2700596.

സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികജാതി വികസന വകുപ്പ് എൻടിടിഎഫ് മുഖേന നടത്തുന്ന കൺവെൻഷണൽ ആൻഡ് മെഷീനിസ്റ്റ് സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന പത്താം ക്ലാസ്സ് പാസായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 24 നും ഇടയിൽ പ്രായമുള്ളവർക്ക്  അപേക്ഷിക്കാം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തലശ്ശേരിയിലെ എൻടിടിഎഫ് കേന്ദ്രത്തിലായിരിക്കും 10 മാസം ദൈർഘ്യമുള്ള പരിശീലനം.   വിദ്യാർഥികൾക്ക് താമസം, ഭക്ഷണം, ഫീസ് എന്നിവ സൗജന്യം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നവംബർ 30 ന് വൈകിട്ട് അഞ്ചിനകം കണ്ണൂർ സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0497 2700596.

കുടുംബശ്രീ മൂല്യവർധിത യൂണിറ്റുകൾ സ്ഥാപിക്കാം: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരവരുമാനവും മെച്ചപ്പെട്ട ഉപജീവനമാർഗവും ഉറപ്പാക്കാനും ഇടത്തരം മൂല്യവർധിത യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി 4.5 ലക്ഷം രൂപ അല്ലെങ്കിൽ പദ്ധതി ചെലവിന്റെ 45% സബ്സിഡിയായി അനുവദിക്കും. ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പരമാവധി പദ്ധതി തുക 10 ലക്ഷം രൂപ. കുടുംബശ്രീ ലൈവ്‌സ്റ്റോക്ക് ക്ലസ്റ്റർ, പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ വ്യക്തിഗത അപേക്ഷകർ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. മൂല്യവർധിത ഉൽപ്പന്ന നിർമാണ പരിശീലനം പൂർത്തിയാക്കിയവർക്കും ഗാർഹികതലത്തിൽ ഉൽപ്പന്ന നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കും മുൻഗണന. അപേക്ഷാ ഫോം പഞ്ചായത്ത്/നഗരസഭ/കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ, സി.ഡി.എസ് ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ നവംബർ 16 നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0497 2702080.

കെൽട്രോൺ അഡ്വാൻസ് ജേർണലിസം-മീഡിയ സ്ട്രാറ്റജീസ് കോഴ്‌സ്

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിൽ ആരംഭിക്കുന്ന അഡ്വാൻസ്ഡ് ജേർണലിസം - മീഡിയ സ്ട്രാറ്റജീസ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം.  യോഗ്യത: ഡിഗ്രി/പ്ലസ് ടു. പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേർണലിസം, വാർത്താ അവതരണം, സോഷ്യൽ മീഡിയ കണ്ടന്റ് നിർമാണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ഇന്റേൺഷിപ്പ്, മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9544958182. കോഴിക്കോട്: കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002. തിരുവനന്തപുരം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കളം ബിൽഡിങ്, ബെക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം, 695014.

വസ്തുലേലം

പയ്യന്നൂർ താലൂക്കിലെ പുളിങ്ങോം വില്ലേജ് പുളിങ്ങോം ദേശത്തെ റീസർവേ 90/296 (90/2A) ൽപെട്ട 0.0405 ഹെക്ടർ സ്ഥലത്തിന്റെ ലേലം നവംബർ 10 ന് രാവിലെ 11.30 ന് പുളിങ്ങോം വില്ലേജ് ഓഫീസിൽ നടക്കും. വിശദവിവരത്തിന് താലൂക്ക് ഓഫീസുമായോ വില്ലേജ് ഓഫീസുമായോ ബന്ധപ്പെടുക.

ടെണ്ടർ ക്ഷണിച്ചു

കെ.എസ്.ആർ.ടി.സി. കണ്ണൂർ ബസ് സ്റ്റേഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് മുൻ വശത്ത് സ്റ്റാൾ നമ്പർ 2 നടത്തുന്നതിന് 60 ചതുരശ്രയടി സ്ഥലം ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് ഫീ അടിസ്ഥാനത്തിൽ ലഭ്യമാക്കാനുള്ള ലേലം/ ടെണ്ടർ ക്ഷണിച്ചു. നവംബർ 25 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ടെണ്ടർ സ്വീകരിക്കും. നവംബർ 26 രാവിലെ 11 മണിക്ക് ടെണ്ടർ തുറക്കും. വിശദവിവരത്തിന് കണ്ണൂർ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുമായി ബന്ധപ്പെടുക. ഫോൺ: 8281488204, 9495099915.

ലേലം/ടെണ്ടർ ക്ഷണിച്ചു

കെ.എസ്.ആർ.ടി.സി. കണ്ണൂർ ബസ് സ്റ്റേഷനിലെ പഴയ എസ് എം ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കാന്റീൻ തുടങ്ങുന്നതിന് 639.38 ചതുരശ്രയടി സ്ഥലം ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് ഫീ അടിസ്ഥാനത്തിൽ ലഭ്യമാക്കാനുള്ള ലേലം/ ടെണ്ടർ ക്ഷണിച്ചു. നവംബർ 25 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ടെണ്ടർ സ്വീകരിക്കും. നവംബർ 26 രാവിലെ 11 മണിക്ക് ടെണ്ടർ തുറക്കും. വിശദവിവരത്തിന് കണ്ണൂർ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുമായി ബന്ധപ്പെടുക. ഫോൺ: 8281488204, 9495099915.

date