Post Category
ചാലക്കുടി റിവർ ഡൈവേർഷൻ പദ്ധതി ഉപദേശക സമിതി യോഗം ഇന്ന്
ചാലക്കുടി റിവർ ഡൈവേർഷൻ പദ്ധതിയുടെ (സി.ആർ.ഡി.എസ്) 2026-27 വർഷത്തെ പ്രോജക്ട് അഡ്വൈസറി കമ്മിറ്റി യോഗം ഇന്ന് (നവംബർ 7) രാവിലെ 11ന് ചാലക്കുടി ഇറിഗേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേരും. തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ 2026-27 വർഷത്തെ ജലവിതരണം ആരംഭിക്കുന്നതിനുള്ള കലണ്ടർ തീരുമാനിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങളും പരിഹാരനടപടികളും യോഗം ചർച്ച ചെയ്യും.
യോഗത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, യുവജന കായികക്ഷേമ മന്ത്രി ഒ.ജെ ജനീഷ്, ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ
സനീഷ്കുമാർ ജോസഫ്, കെ.കെ രാമചന്ദ്രൻ, തോമസ് ഉണ്ണിയാടൻ,
എറണാകുളം ജില്ലാ കളക്ടർ ജി.പ്രിയങ്ക, സർക്കാർ നോമിനികൾ, കനാൽ കമ്മിറ്റിയംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments