Skip to main content

ഭരണഭാഷാ വാരാഘോഷം സമാപനം നാളെ

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം നവംബർ ഏഴിന് രാവിലെ 10ന് കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ടി.എസ്. ജോയ് ഉദ്ഘാടനം ചെയ്യും. 

ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക അധ്യക്ഷത വഹിക്കും. ആകാശവാണി മുൻ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ശ്രീകുമാർ മുഖത്തല മുഖ്യാതിഥിയാകും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ രമ്യ എ.ടി. നന്ദിയും പറയും. 

രാവിലെ 10 മുതൽ ഭരണഭാഷാ ക്വിസ് മത്സരത്തിനുള്ള തത്സമയ രജിസ്ട്രേഷൻ ആരംഭിക്കും. 11ന് 'കേരളം: ഭാഷ, ചരിത്രം, സമൂഹം' എന്ന വിഷയത്തിൽ ക്വിസ് മത്സരം നടക്കും. ശ്രീകുമാർ മുഖത്തല ക്വിസ് മാസ്റ്ററാകും. തുടർന്ന് സമ്മാനദാനവും നടക്കും

date