Skip to main content

തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പുനർനിർമ്മാണം: രാജൻ ജെ പല്ലൻ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം*

തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് രാജൻ ജെ. പല്ലൻ എം.എൽ.എ തൃശ്ശൂർ ഡിപ്പോ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ ബസ് ടെർമിനലിന്റെ പ്ലാൻ  യോഗത്തിൽ ചർച്ചയായി.

 പദ്ധതി  മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി  നിലവിലുള്ള പ്ലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പുതിയൊരു പ്ലാൻ കൂടി തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി. പുതിയ പ്ലാൻ തയ്യാറായ ശേഷം രണ്ടും പരിശോധിച്ച് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് എംഎൽഎ അറിയിച്ചു.

തൃശൂർ കോർപറേഷൻ കൗൺസിലർ  വിൻഷി അരുൺകുമാർ, 

കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) പി.എം. ഷറഫ് മുഹമ്മദ്, തൃശ്ശൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ്, ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികൾ, പൊതുമരാമത്ത്-കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.

date