Skip to main content

*തൃശ്ശൂർ ജില്ലാ എം.പി.എൽ.എ.ഡി.എസ്. അവലോകന യോഗം ചേർന്നു*

ജില്ലയിലെ എം.പി.എൽ.എ.ഡി.എസ്. പദ്ധതികളുടെ അവലോകനയോഗം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഡി.പി.സി. കോൺഫറൻസ് ഹാളിൽ നടത്തി.

17, 18 ലോക്‌സഭകളിലെയും രാജ്യസഭയിലെയും അംഗങ്ങൾ നിർദ്ദേശിച്ച പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. നീളുന്ന പദ്ധതികളുടെ പുനരവലോകനം, പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കൽ, സമർപ്പിക്കാനുള്ള അടങ്കലുകൾ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മറ്റ് വികസന പ്രവൃത്തികൾ, വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ തുടങ്ങിയവ യോഗത്തിൽ ചർച്ചയായി.

കെ. രാധാകൃഷ്ണൻ എം.പി., കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
 

date