Skip to main content
..

സ്‌ട്രോക്ക് മാനേജ്മെന്റ് ജില്ലാതല സെമിനാര്‍ ജ്യോതികുമാര്‍ ചാമക്കാല എം എല്‍ എ ഉദ്ഘാടനം ചെയ്തു

പുനലൂര്‍ താലൂക്കാശുപത്രി സ്‌ട്രോക്ക് മാനേജ്മെന്റ് യൂണിറ്റില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാറും ദക്ഷിണ മേഖലാതല സി പി ആര്‍ പരിശീലനവും ജ്യോതികുമാര്‍ ചാമക്കാല എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. അജിത് ഡേവിഡ് തമ്പി സ്‌ട്രോക്ക് മാനേജ്‌മെന്റ് സെമിനാര്‍ നയിച്ചു. പത്തനാപുരം താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.മാണി കെ ഫിലിപ്പ് സി പി ആര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സ്‌ട്രോക്കിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത, സമയബന്ധിതമായി ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യം, രോഗസാധ്യത കുറയ്ക്കുന്നതിനുള്ള ജീവിതശൈലീ മാറ്റങ്ങള്‍ എന്നിവ വിശദീകരിച്ചു. ഹൃദയസ്തംഭനമുണ്ടാകുന്ന സാഹചര്യങ്ങളില്‍ അടിയന്തരമായി നല്‍കേണ്ട പ്രഥമശുശ്രൂഷ,  സി പി ആര്‍ എന്നിവയില്‍ പരിശീലനം നല്‍കി. നഴ്‌സിങ് ഓഫീസര്‍മാര്‍,ആരോഗ്യവകുപ്പ്- 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ ആര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു ഭഗത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ജയന്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി ആര്‍ സൂര്യനാഥ്, അംഗങ്ങളായ ജയശ്രീ ആനന്ദ്, ശ്രീജിത്ത് എസ്, സൂപ്രണ്ട് ഡോ. പ്രേം ജി ജോണ്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അജിത് കുമാര്‍ ഡി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഉമേഷ് യു എന്നിവര്‍ പങ്കെടുത്തു. നോര്‍ത്ത് സോണ്‍ പരിശീലനം നവംബര്‍ 13ന് കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടക്കും.
 

 

 

date