ഭരണഭാഷാ വാരാഘോഷം: ജില്ലാതല സമാപനവും അവാർഡ് വിതരണവും നടന്നു
ജില്ലാ ഭരണകൂടവും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സമാപന ചടങ്ങ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അഞ്ജു കെ.എസ്. നിർവഹിച്ചു.
ഈ വർഷത്തെ ജില്ലാതല ഭരണഭാഷാ പുരസ്കാരത്തിന് ഹോമിയോപ്പതി വകുപ്പിലെ സീനിയർ ക്ലാർക്ക് സാജിദ് കെ.എസ്.അർഹനായി. പതിനായിരം രൂപയും സത്സേവനരേഖയും അടങ്ങുന്ന പുരസ്കാരം ജില്ലാ കളക്ടർ വിതരണം ചെയ്തു. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.
ഒരു നിമിഷം മലയാളം മത്സരത്തിൽ ആർ. ആർ. ഡെപ്യൂട്ടി കളക്ടർ ഓഫീസിലെ ശിവജി ടി.എസ് ഒന്നാം സ്ഥാനവും, ഇലക്ഷൻ വിഭാഗത്തിലെ ഷിജിൻ എസ്. ആർ. രണ്ടാം സ്ഥാനവും നേടി. മലയാളം കവിതാ രചനയിൽ തപാൽ വിഭാഗത്തിലെ രേഷ്മ എസ്. എസ്. ഒന്നാം സ്ഥാനവും, ആർ. ആർ. ഡെപ്യൂട്ടി കളക്ടർ ഓഫീസിലെ ശിവജി ടി.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മലയാളം പരിഭാഷ മത്സരത്തിൽ എൽ. എ. വിഭാഗത്തിലെ ഗീതിക എൻ.എസ്. ഒന്നാം സ്ഥാനവും, തപാൽ വിഭാഗത്തിലെ രേഷ്മ എസ്.എസ്., എൽ. എ. വിഭാഗത്തിലെ സ്മിത ആർ. എസ്. എന്നിവർ രണ്ടാം സ്ഥാനവും നേടി. മലയാളം കേട്ടെഴുത്തിൽ എൽ.എ. വിഭാഗത്തിലെ ശ്രീജ ബി. എസ്. ഒന്നാം സ്ഥാനവും, ബി. വിഭാഗത്തിലെ പ്രതാപൻ ആർ.ഡി. രണ്ടാം സ്ഥാനവും നേടി. മലയാളം പ്രശ്നോത്തരി മത്സരത്തിൽ കളക്ടറേറ്റിലെ ശിവജി ടി.എസ്, രാജേന്ദ്രൻ ടീം ഒന്നാം സ്ഥാനവും, അക്കൗണ്ട്സ് വിഭാഗത്തിലെ റജി ജി. നായർ, അൽബീന പി. ജെ. ടീം രണ്ടാം സ്ഥാനവും നേടി.
ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എ.നിസ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ റ്റി.എസ് ദിവ്യ, ഡെപ്യൂട്ടി കളക്ടർ ഷീജ എസ്, സ്റ്റാഫ് വെൽഫയർ ആൻഡ് റിക്രീയേഷൻ ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ എസ് എസ്, കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments