Skip to main content

പാറശ്ശേരി-തൃപ്പലമുണ്ട റോഡിന് 2 കോടി രൂപ

കോങ്ങാട് നിയോജകമണ്ഡലത്തിലെ പാറശ്ശേരി മുതൽ തൃപ്പലമുണ്ട വരെ ഉള്ള റോഡ് നവീകരണത്തിനായി 2 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചു. കോങ്ങാട് പാറശ്ശേരിയിൽ നിന്ന് തുടങ്ങി മൂളിപ്പാറ കിളയരികിൽ, തൃപ്പലമുണ്ട മഞ്ഞപ്പാറ വഴി പുലാപ്പറ്റ റോഡുമായി ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് ഏകദേശം നാല് കിലോമീറ്റർ ദൂരമാണുള്ളത്. റോഡ് നവീകരണത്തിന്റെ  പദ്ധതി രേഖ (ഡി.പി.ആർ) വൈകാതെ തയ്യാറാകും.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ തോതിൽ പരിഹാരമാകും.
 

date