Post Category
താത്കാലിക അധ്യാപക അഭിമുഖം തിങ്കളാഴ്ച(നവംബർ 9)
വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ ഹൈസ്‌കൂൾ ക്ലാസുകളിൽ ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങൾക്കുള്ള ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച (നവംബർ 09) രാവിലെ 11ന് നടക്കും.
ക്ലാസെടുക്കേണ്ട സമയം വൈകിട്ട് 6 മുതൽ രാത്രി 8 വരെ. പരമാവധി ക്ലാസുകളുടെ എണ്ണം പ്രതിമാസം 10 ആയിരിക്കും. അയ്യായിരം രൂപയാണ് പരമാവധി വേതനം. കൂടുതൽ വിവരങ്ങൾക്ക് 0471 2342075
date
- Log in to post comments