*ബാലശാസ്ത്ര കോണ്‍ഗ്രസ്: അഞ്ജലീനയും സാന്ദ്രയും വിജയികള്‍*
ശാസ്ത്ര സാങ്കേതിക വകുപ്പ് സംഘടിപ്പിക്കുന്ന 32-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ജില്ലാതല മത്സരത്തില്‍ ജൂനിയർ വിഭാഗത്തില്‍ കാക്കവയൽ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ജലീന വിനോദ്, സാന്ദ്ര മാത്യു എന്നിവര്‍ വിജയികളായി. സീനിയർ വിഭാഗത്തില്‍ മൂലങ്കാവ് ഗവ ഹയർസെക്കൻഡറി സ്കൂൾ വിദ്യാര്‍ഥികളായ വി.ജി ഗീതിക, അന്തലക്ഷ്മി, കാക്കവയൽ ഗവ ഹയർസെക്കൻഡറി സ്കൂളിലെ എസ്.എന്‍ വൈഗ, ദിയ ബാബു, മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആൻ മരിയ ജോസഫ്, കെ അനന്യ എന്നിവരും വിജയികളായി. ഡിസംബര്‍ നാല്,അഞ്ച് തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ. പുത്തൂര്‍വയല്‍ സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ നടന്നു. എം എസ് എസ് ആര് എഫ് സീനിയര്‍ സൈന്റിസ്റ്റ് വി.വി ശിവന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ ഡീന്‍ ഡോ. പി.കെ പ്രസാദന്‍ അധ്യക്ഷനായി. സ്വാമിനാഥന് ഫൗണ്ടേഷന് ഡെപ്യൂട്ടി മാനേജര്‍ പി.കെ ബിനീഷ്, ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ അക്കാദമി കോ ഓര്‍ഡിനേറ്റര്‍ കെ.എ മുഹമ്മദ് റാഫി, സയന്റിസ്റ്റ് ഡോ.പൂജാ പുഷ്ക്കരന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. ജയരാജന്, എ ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു.
- Log in to post comments