Skip to main content

ഭരണഭാഷാ വാരാഘോഷം സമാപിച്ചു

തിരുവനന്തപുരം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം സമാപന സമ്മേളനം റീജിയണൽ ഡയറക്ടർ എം. ആന്റോ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി. പ്രീത അധ്യക്ഷയായി. വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്കായി സംഘടിപ്പിച്ച മലയാളം കേട്ടെഴുത്ത് മത്സരത്തിൽ സി.എസ്. സുനില ഒന്നാം സ്ഥാനവും വി.ആർ. രമ്യ രണ്ടാം സ്ഥാനവും നേടി. ഭാഷാ ക്വിസ് മത്സരത്തിൽ ടോം അഗസ്റ്റീൻ - പി.വി. മോഹനൻ ടീം ഒന്നാം സ്ഥാനവും സി.എസ്. സുനില - വി.ആർ. രമ്യ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പി.എൻ.എക്‌സ്. 4700/2026

date