Skip to main content

 പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഫിഷറി ഗാര്‍ഡ് നിയമനം

ഫിഷറീസ് വകുപ്പ് അഷ്ടമുടി കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റംസ് 2026-27 പദ്ധതി നിര്‍വഹണത്തിനായി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഫിഷറി ഗാര്‍ഡ് എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും.
യോഗ്യത : പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍- ഫിഷറീസ് സയന്‍സില്‍ ബിരുദം/ ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദം/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/ മാരിക്കള്‍ച്ചര്‍/ മറൈന്‍ ബയോളജി/ കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ / അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്/ അക്വാകള്‍ച്ചര്‍/ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി മൈക്രോബയോളജി/ ക്യാപ്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ ഫിഷറീസ്/ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍/ ഫിഷ് പ്രോസസ്സിങ് ടെക്നോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍/ അക്വാകള്‍ച്ചര്‍ എന്‍ജിനീയറിങ് /സുവോളജിയില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്കും മുന്‍ഗണന.

ഫിഷറി ഗാര്‍ഡ്- ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി എച്ച് എസ് ഇ അല്ലെങ്കില്‍ എച്ച് എസ് ഇ അടിസ്ഥാന യോഗ്യതയുള്ളവരും   മോട്ടോറൈസ്ഡ് ഫിഷിങ് ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രാവീണ്യവും 2 മിനിറ്റിനുള്ളില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ കഴിവുള്ളവരുമായിരിക്കണം.   ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പെട്ട 18നും 45നും ഇടയില്‍ പ്രായം ഉള്ളവരായിരിക്കണം. സമാന തസ്തികയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ നവംബര്‍ 13 വൈകീട്ട് നാലിനകം കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0474-2792850.
 

 

date