Skip to main content

വുമൺ കാറ്റിൽ കെയർ വർക്കർ

ക്ഷീര വികസന വകുപ്പിന്റെ  മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉഴവൂർ, ഏറ്റുമാനൂർ ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18-45 വയസ് പ്രായപരിധിയിലുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കുറഞ്ഞത് എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം ഉള്ളവർക്ക് അഞ്ച് വർഷത്തെ വയസ്സിളവ് ലഭിക്കും.

നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധരേഖകളോടൊപ്പം നവംബർ 17 വൈകിട്ട് അഞ്ചിനകം ഉഴവൂർ, ഏറ്റുമാനൂർ ക്ഷീര വികസന യൂണിറ്റുകളിൽ നൽകണം. യോഗ്യരായവർക്കു നവംബർ 20 രാവിലെ 10.30ന് ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഉഴവൂർ, ഏറ്റുമാനൂർ ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.

date