ഡി എൽ ആർ എ സി ഉപദേശക സമിതി യോഗം
റൂറൽ സെൽഫ് എംപ്ലോയ്മെൻ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ജില്ലാതല ഉപദേശക സമിതിയുടെ (ഡി എൽ ആർ എ സി) ത്രൈമാസ അവലോകന യോഗം ജില്ലാകലക്ടറുടെ ചേംബറിൽ ചേർന്നു. കലക്ടർ പിവിഷ്ണുരാജിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.തളിപറമ്പിലെ കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇത് വരെ ആയിരത്തിലേറെ പേർക്ക് സംരംഭകത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചതായി റൂഡ്സെറ്റ് പ്രതിനിധിയോഗത്തെ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ആഘോഷ പരിപാടികൾ നടത്തി കഴിഞ്ഞ യോഗ തീരുമാനമനുസരിച്ച് റൂഡ്സെറ്റ് പരിശീലകസംഘം ആറളം വളയംചാലിലെ കുടുംബശ്രീ പദ്ധതി സന്ദർശിച്ച് അംഗങ്ങൾക്ക് പ്രചോദനപരമായ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.
ഡി എസ് എസ് കോൺവൻ്റുമായി ചേർന്ന് ഫാസ്റ്റ് ഫുഡ് സ്റ്റാൾ നടത്തി, പരീശീലനത്തിനെത്തുന്നവർക്ക് സബ്സിഡി സ്കീമുകൾ പരിചയെപ്പെടുത്തുനതിന് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ബാങ്കുകളുടെ സഹായം ലഭിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തി.
ഇക്കഴിഞ്ഞ സപ്തംബർ 30 നുള്ളിൽ 20 പരിപാടികൾ സംഘടിപ്പിച്ചു 527 പേർ പങ്കെടുത്തു. ഇതിൽ ബി പി എൽ വിഭാഗത്തിൽ നിന്നും 422 പേർ പങ്കെടുത്തു. 55% പേർക്ക് ബാങ്ക് വായ്പ ലഭ്യമാക്കി. സംരംഭകത്വ പരിശീലനം വഴി ജീവിതം വിജയം നേടിയവരുടെ കഥകൾ റേഡിയോവിൽ നൽകി. രക്തദാന ക്യാമ്പ്, കേയ്ക്ക് പ്രണനർ പരിപാടി, സൈബർ സെക്യൂരിറ്റി ബോധവൽക്കരണം. പട്ടുവത്ത് സംരംഭകത്വ ബോധവൽക്കരണമെഗാ പ്രോഗ്രാം ഓണാഘോഷം, ഫോട്ടോ പ്രദർശനം, ഭക്ഷ്യമേള, തുടങ്ങിയവ സംഘടിപ്പിച്ചു.
ഇക്കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഡബിൾ എ ഗ്രേഡും ലഭിച്ചു. ആറളം മൊബൈലി സേഷൻ്റെ ഭാഗമായി 21 പേരെ പരിശീലനത്തിനായ് രജിസ്റ്റർ ചെയ്തു. പട്ടികവർഗ്ഗ വിഭാഗത്തിലെ പരിശീലനാർത്ഥികൾക്ക് അവരവരുടെ ഇടങ്ങളിൽ പരിശീലനം ലഭ്യമാക്കാൻ സാധിക്കുമോ എന്നത് പരിശോധിക്കണമെന്ന് ജില്ലാകലക്ടർ പി വിഷ്ണുരാജ് നിർദ്ദേശിച്ചു. കനറാബാങ്ക് റീജിയണൽ മാനേജർ അൻശുമാൻ ഡേ സംസാരിച്ചു. സമിതി അംഗങ്ങൾക്ക് പുറമെ അസി.കലക്ടർ എസ് സ്വാതി, എ ഡി എം കെ ബാലഗോപാലൻ എന്നിവർ പങ്കെടുത്തു.
- Log in to post comments