ജില്ലാതല അറിയിപ്പുകൾ
നാനോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
ഗാർഹികതലത്തിൽ നാനോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സാമ്പത്തിക സഹായം നൽകുന്നു. നഗര മേഖലയിലെ കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ്അംഗങ്ങൾക്കാണ് സഹായം. പ്രൊജക്റ്റ് ചെലവിൻ്റെ 40% (പരമാവധി രണ്ട് ലക്ഷം രൂപ) ആണ് സബ്സിഡി. മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം പൂർത്തിയാക്കിയവർക്കും ഗാർഹികതലത്തിൽ ഉൽപന്ന നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കും മുൻഗണന. അപേക്ഷാ ഫോമുകൾ അതത് നഗരസഭ /കോർപ്പറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 16 നകം നൽകണം. വിശദ വിവരത്തിന് ഫോൺ: 0497 2702080.
ക്യാമ്പ് ഫോളോവർ നിയമനം
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് (ഡി എച്ച് ക്യൂ ക്യാമ്പ്) ക്യാമ്പ് ഫോളോവർ തസ്തികയിലെ ബാർബർ ഒഴിവിലേക്ക് നടത്തുന്നു. രണ്ട് ഒഴിവാണുള്ളത്. 59 ദിവസത്തേക്കാണ് നിയമനം. മുൻപരിചയം ഉള്ളവർ നവംബർ ഒമ്പത് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചയ്ക്ക് എത്തണം.അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
ഗതാഗത നിരോധനം
തൃപ്രങ്ങോട്ടൂർ, കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിലെ പരിധിയിൽ വരുന്ന തൂവക്കുന്ന്-വിളക്കോട്ടൂർ റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ, തൂവക്കുന്ന് പ്രകാശ് ബേക്കറി മുതൽ വിളക്കോട്ടൂർ ശ്രീ മുത്തപ്പൻ മടപ്പുര വരെയുള്ള റോഡിലെ വാഹന ഗതാഗതം നവംബർ ആറു മുതൽ എട്ടു വരെ നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ മറ്റു റോഡുകൾ ഉപയോഗിക്കണം.
ദർഘാസ് ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പയ്യന്നൂർ-മുത്തത്തി പകൽ വീടിലേക്ക് ഏഴ് സീറ്റുള്ള സ്വകാര്യ വാഹനം (ടാക്സി) കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് വാടകയ്ക്ക് ലഭ്യമാക്കേണ്ടത്. നവംബർ 10 ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സമർപ്പിക്കാം. അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ടിന് തുറക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ ഡി.എം.എച്ച്.പി. (റൂം 115) ഓഫീസിൽ ലഭിക്കും.
റീടെണ്ടർ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പയ്യന്നൂർ-മുത്തത്തി പകൽ വീട്ടിലെ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് വാടകയ്ക്ക് ലഭ്യമാക്കേണ്ടത്. നവംബർ 10 ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സമർപ്പിക്കാം. അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ടിന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ ഡി.എം.എച്ച്.പി. (റൂം 115) ഓഫീസിൽ ലഭിക്കും.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പിണറായി ഗവ.ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. യോഗ്യത മെക്കാനിക്ക് എഞ്ചിനീയറിംഗ് ബിരുദവും അല്ലെങ്കിൽ അതേ വിഷയത്തിലുളള ഡിപ്ലോമയും അല്ലെങ്കിൽ ഐടിഐ (ഫിറ്റർ) ട്രേഡിൽ എൻ ടി സി/ എൻ എ സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. എൽ.സി/എഐ/എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ഈ വിഭാഗത്തിൽപ്പെട്ടവർ ഇല്ലാത്ത പക്ഷം ജനറൽ വിഭാഗത്തിലുളളവരെയും പരിഗണിക്കും. താൽപര്യമുളളവർ നവംബർ ഒമ്പത് രാവിലെ 10.30 നു കമ്പനിമെട്ടയിലുളള പിണറായി ഗവ ഐ.ടി.ഐ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി ഇൻറർവൂവിൽ പങ്കെടുക്കണം. ഫോൺ: 0490 2384160
- Log in to post comments