Skip to main content

നാടൻ കലകളിൽ പരിശീലനത്തിന് സ്‌റ്റൈപ്പന്റ്

നാടൻ കലകളിൽ ഒരു വർഷത്തേക്ക് പരിശീലനം നേടുന്നതിന് 10 മുതൽ 17 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്‌റ്റൈപ്പന്റ് നൽകും. 1,00,000 രൂപയിൽ (ഒരു ലക്ഷം രൂപ) താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് മാത്രമാണ് ഈ ആനുകൂല്യം. മുൻകാലങ്ങളിൽ സ്‌റ്റൈപ്പന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.

www.keralafolklore.org ൽ അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും നിർദ്ദിഷ്ട രേഖകളും സഹിതം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി ഒ ചിറക്കൽ, കണ്ണൂർ - 670 011 എന്ന വിലാസത്തിൽ നവംബർ 30 നകം അക്കാദമി ഓഫീസിൽ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 4719/2026

date