Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാംസ്വരാജ്, പി.എഫ്.എം.എസ് തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മുഖേന ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-33. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ അല്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിജയം അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ അല്ലെങ്കില്‍ പി.ജി.ഡി.സി.എ വിജയം. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 16 വൈകിട്ട് അഞ്ചിനകം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04734 217150.

date