Skip to main content

പട്ടികജാതി വകുപ്പ്: ഡാറ്റ എൻട്രി ,ഡി.റ്റി.പി കോഴ്സ് സൗജന്യ പരിശീലനം

 

 

പട്ടികജാതി വികസന വകുപ്പിന്റെ  കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻറ്ററിൽ മൂന്ന് മാസത്തെ ഡാറ്റ എൻട്രി ,ഡി.റ്റി.പി എന്നീ കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്‌സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.   അടിസ്ഥാന യോഗ്യത - പ്ലസ് ടു.   ഡി.റ്റി.പി കോഴ്സിന് - ഡാറ്റ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം . 
 ക്ലാസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഫോട്ടോ ,ജാതി,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 17-ന് 5 മണിക്ക് മുൻപ് ആലുവ പി.ഈ.റ്റി.സി ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ:  0484-2623304, 9447575509.

date