Skip to main content

അഡ്വെഞ്ചര്‍ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വെഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസും സംയുക്തമായി നടത്തുന്ന ഏഴ് ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചര്‍ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ച നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-45 (2026 ഒക്ടോബര്‍ ഒന്നിന്). നവംബര്‍ 17ന് ആരംഭിക്കുന്ന ബാച്ചില്‍ ചേരുന്നതിന് നവംബര്‍ 13 നകം ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റുട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍: kittstraining@gmail.com, ഫോണ്‍: 8129816664.
 

date