ശബരിമല മണ്ഡലകാലം : 'നിര്‍മ്മലം ശബരിമല' മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'നിര്‍മ്മലം ശബരിമല' മെഗാ ക്ലീനിങ് ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന പ്രധാന പാതകള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പ്രധാന റോഡുകള്‍, ഇടത്താവളങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, പാര്‍ക്കിംഗ് ഏരിയകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ശുചീകരണം നടത്തിയത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന് വ്യാപാര സ്ഥാപനങ്ങളുടെയും ഭക്ഷണശാലകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്നര ടണ്‍ മാലിന്യം ഇതിലൂടെ ശേഖരിച്ച് എം.സി.എഫിലേക്ക് മാറ്റി.
പദ്ധതിയുടെ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments