Skip to main content
*കുട്ടികളില്‍ നേതൃപാടവം വളര്‍ത്താന്‍ ലീഡര്‍ഷിപ്പ് ക്യാമ്പിന് തുടക്കം*

*കുട്ടികളില്‍ നേതൃപാടവം വളര്‍ത്താന്‍ ലീഡര്‍ഷിപ്പ് ക്യാമ്പിന് തുടക്കം*

കുട്ടികളില്‍ നേതൃപാടവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം പാലക്കാട് കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് ലീഡര്‍ഷിപ്പ് ക്യാമ്പ്  `ഒഡിസി'ക്ക് ചക്കാന്തറ ഡയോസിഷന്‍ പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി.  

പാലക്കാട് ജില്ലയിലെ 24 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് രണ്ട് കുട്ടികള്‍ വീതം ഈ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം  രമേഷ് പിഷാരടി എം.എല്‍.എ നിര്‍വഹിച്ചു. മാറുന്ന കാലഘട്ടത്തില്‍ കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളും കുട്ടികളിലെ നേതൃത്വ പാടവം വളര്‍ത്തുന്ന പരിപാടികളും വളരെ പ്രയോജനകരമാണെന്ന് എം. എല്‍. എ ചൂണ്ടികാട്ടി.
നഗരസഭ കൗണ്‍സിലര്‍ വിസ്മയ അധ്യക്ഷത വഹിച്ചു.  
നഗരസഭാ ചെയര്‍മാന്‍  സ്മിതേഷ്. പി ചടങ്ങില്‍ മുഖ്യാതിഥിയായി. വി.എച്ച്.എസ്.ഇ. കുറ്റിപ്പുറം റീജിയന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍, സി.ജി.സി.സി. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പി.മുഹമ്മദ് ഇഖ്ബാല്‍, ജില്ലാ കോര്‍ഡിനേറ്റര്‍ സോണിയ രാജ്, പാലക്കാട് ജില്ല വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ സി. രാജേഷ് കുമാര്‍, തത്തമംഗലം  ജി.എസ്.എം.വി.എച്ച്.എസ്.എസ്. കരിയര്‍ മാസ്റ്റര്‍ ആര്‍. സബീഷ് എന്നവര്‍ സംസാരിചച്ചു.

date