Skip to main content

സ്‌കൂള്‍ പാചകശാലകള്‍ ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശിച്ചു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നേരില്‍ പരിശോധന നടത്തി. മലപ്പുറം പൊന്മള എ.എല്‍.പി. സ്‌കൂളിലും, കോട്ടപ്പടി ബോയ്‌സ് ഹൈസ്‌കൂളിലും സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ വി. രമേശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ മാത്രം പാചകത്തിന് ഉപയോഗിക്കണമെന്നും കുട്ടികള്‍ക്കുള്ള മുട്ട, പാല്‍ എന്നിവ കൃത്യമായ അളവില്‍ അതതു ദിവസങ്ങളില്‍ വിതരണം ചെയ്യണമെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഞ്ഞപ്പിത്തം പോലുള്ള സാംക്രമിക രോഗങ്ങള്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പാചക ശാലകളും, ഭക്ഷണ ശാലകളിലും ഉയര്‍ന്ന നിലയില്‍ ശുചിത്വം ഉറപ്പുവരുത്താനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജിമോന്‍, ജില്ലാ നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ സംഗീത. എന്‍.കെ.എന്നിവര്‍ കമ്മീഷനെ അനുഗമിച്ചു

date