മഞ്ചേരിയില്‍ മണ്ഡലകാല ശുചീകരണ യജ്ഞം
കേരളത്തെ സമ്പൂര്‍ണ ശുചിത്വത്തിലേക്കും സുസ്ഥിര മാലിന്യസംസ്കരണ ശീലങ്ങളിലേക്കും നയിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന അഞ്ചുവര്‍ഷ സമഗ്ര ശുചിത്വ ക്യാംപയിനായ 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' പദ്ധതിയുടെ ഭാഗമായി മണ്ഡലകാല ശുചീകരണ യജ്ഞം മഞ്ചേരി നഗരസഭയിലെ മൂതൃക്കുന്ന് ഭഗവതി ക്ഷേത്ര പരിസരത്ത് നടന്നു.നവംബര്‍ അഞ്ചിന് കാളികാവ് ക്ഷേത്ര പരിസരത്ത് ആരംഭിച്ച മണ്ഡലകാല ശുചീകരണ യജ്ഞം നവംബര്‍ 16 വരെ തുടരും.
നിര്‍മലം' ക്യാമ്പയിന് കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ദീര്‍ഘകാല ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ഏകോപിത ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരും. ശുചീകരണ യജ്ഞം നഗരസഭ ചെയര്‍പേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. ഉണ്ണികൃഷ്ണന്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബിനോയ് ഭാസ്കര്‍, ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ. വിനയകുമാര്‍, ട്രഷറര്‍ ബാബു തപസ്യ ഗണേഷ്, കീഴില്‍ ഇല്ലത്ത് ഹരിഹരന് മാസ്റ്റര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റില്‍ജു, നിഷാന തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments