Post Category
വയോജനകമ്മീഷന്‍ സിറ്റിംഗ്
വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വയോജന പുനരധിവാസം സാധ്യമാക്കുന്നതിനും കമ്മീഷന് ലഭിച്ച പരാതികളില്‍ സിറ്റിംഗ് നടത്തുന്നതിനും വയോജനങ്ങളില്‍ നിന്നും പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനും വയോജന കമ്മീഷന്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നവംബര്‍ 16 ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1 മണി വരെ ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ഇടുക്കി ജില്ലയിലെ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ നേരിട്ട് സ്വീകരിക്കുന്നതാണെന്ന് സംസ്ഥാന വയോജന കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 0471 2960100
date
- Log in to post comments