Skip to main content
ലോക നഗരാസൂത്രണ ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ്  പരിസരത്ത് തയാറാക്കിയ ഗ്രീൻ സ്പേസ് ജില്ലാ കളക്ടർ വി.ചെൽസാ സിനി ഉദ്‌ഘാടനം ചെയ്യുന്നു.

*ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം ജില്ലയ്ക്ക് അനിവാര്യം*

ജില്ലയുടെ വികസന കാഴ്ചപ്പാടുകള്‍ക്കായി ദുരന്ത പ്രതിരോധത്തിലൂന്നിയ ആസൂത്രിത വികസനം ജില്ലയ്ക്ക് അനിവാര്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. ജില്ലാ ടൗണ്‍പ്ലാന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലോക നഗരാസൂത്രണ ദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആസൂത്രിതമായ നഗര വികസനത്തിലൂടെ മാത്രമെ  പരിസ്ഥിതി സൗഹൃദവും ജനവാസയോഗ്യവുമായ നഗരങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. പരിസ്ഥിതി ആഘാതം കുറച്ചു കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കല്‍, നഗരങ്ങളിലെ മാലിന്യ സംസ്‌കരണം- ഹരിതവത്കരണത്തിന് മുന്‍ഗണന നല്‍കി വികസനം നടപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലോക നഗരാസൂത്രണ ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ്  പരിസരത്ത് തയാറാക്കിയ ഗ്രീന്‍ സ്‌പേസ് ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി ഉദ്ഘാടനം ചെയ്തു. വയനാടിന്റെ ആസൂത്രണ കാഴ്ചപ്പാട് വെല്ലുവിളികളും സാധ്യതകളും,  നഗരാസൂത്രണവും കെട്ടിട നിര്‍മാണ ചട്ടങ്ങളും എന്നീ വിഷയങ്ങളില്‍ റിട്ട. ചീഫ് ടൗണ്‍ പ്ലാനര്‍ കെ.വി അബ്ദുള്‍ മാലിക്, റിട്ട. ഡെപ്യൂട്ടി  ടൗണ്‍ പ്ലാനര്‍ ടി.എന്‍ ചന്ദ്രബോസ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.എസ് രഞ്ജിത്ത് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാകേഷ് കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് സജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ, വി.ബി.ജി റാം പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബൈജു, ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ ടി.സി സൂരജ്, പി.വി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. 

date