ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു
ഗ്രാമീണ മേഖലയിലെ കലാ-കായിക പ്രതിഭകള്‍ക്ക് അവസരമൊരുക്കി ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ 'കേരളോത്സവം' സംഘടിപ്പിച്ചു. 15 വയസ്സു മുതല്‍ 40 വയസ്സു വരെയുള്ള 500 ലേറെ പേര് പങ്കെടുത്ത മത്സരങ്ങള്‍ പഞ്ചായത്ത് സ്റ്റേഡിയം, പൂങ്കോട് ജെംസ് ഓഡിറ്റോറിയം, വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലാണ് അരങ്ങേറിയത്.
വിവിധ കലാ- കായിക ഇനങ്ങളില്‍ 14 ക്ലബ്ബുകള്‍ പങ്കെടുത്തു. സമാപന സമ്മേളനം ചടയമംഗലം കൈരളി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര് ലതാദേവി ഉദ്ഘാടനം ചെയ്തു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുദേവന് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഗീതകുമാരി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ വി ബിന്ദു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഡി രഞ്ജിത്ത്, എന്‍ ദിവ്യ, ജി അജയന്, വാര്‍ഡ് അംഗങ്ങളായ വി വിനോദ് കുമാര്‍, എല്‍ സലീനാബീഗം, ആര് എസ് ശ്യാംരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
കാണികള്‍ക്കടക്കം ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തിയിരുന്നു. രണ്ടര ലക്ഷം രൂപയാണ് ചടയമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനായി ചെലവഴിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമെ മത്സരിച്ച എല്ലാവര്ക്കും പ്രോത്സാഹനമായി ട്രോഫിയും നല്കി. മത്സരത്തിന്റെ ഭാഗമായ കുട്ടികള്‍ക്ക് സ്പോര്‍ട്സ് കിറ്റും ബ്ലോക്ക് തല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ജേഴ്സിയും നല്‍കുമെന്ന് പ്രസിഡന്റ് കെ സുദേവന് പറഞ്ഞു.
- Log in to post comments