Skip to main content

കരാർ നിയമനം

എറണാകുളം ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ സെന്റർ കോർഡിനേറ്റർ, കമ്മ്യൂണിറ്റി കൗൺസിലർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെന്റർ കോർഡിനേറ്റർ നിയമനത്തിന്  പിജിയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മുൻഗണന. കമ്മ്യൂണിറ്റി കൗൺസിലർക്ക് ബിരുദമാണ് യോഗ്യത. കൗൺസിലിംഗ് മേഖലയിൽ പ്രവൃത്തി പരിചയമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അപേക്ഷിക്കാം.  നവംബർ 15  വൈകിട്ട് അഞ്ചിനകം  ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, പിൻ - 682030 വിലാസത്തിൽ  അപേക്ഷ സമർപ്പിക്കണം.  വിവരങ്ങൾക്ക് : 0484 2425377

പി.എൻ.എക്‌സ്. 4738/2026

date