ബാങ്കേഴ്സ് മീറ്റ്: 917 ലക്ഷം രൂപയുടെ ബിസിനസ്സ് പദ്ധതികൾ അവതരിപ്പിച്ചു
വ്യവസായ വകുപ്പിന് കീഴിൽ ഒറ്റപ്പാലം താലൂക്ക് വ്യവസായ ഓഫീസ് ഷൊർണൂരിൽ സംഘടിപ്പിച്ച ബാങ്കേഴ്സ് മീറ്റിൽ വിവിധ സംരംഭങ്ങൾക്കായി 917 ലക്ഷം രൂപയുടെ ബിസിനസ്സ് പദ്ധതികൾ അവതരിപ്പിച്ചു. ബാങ്കേഴ്സ് മീറ്റിന്റെ ഉദ്ഘാടനം ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി.നിർമല നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.കെ അനുരാജ് അധ്യക്ഷനായി.ബാങ്കേഴ്സ് മീറ്റിൽ 130.9 ലക്ഷം രൂപയുടെ വായ്പ അനുമതി പത്രങ്ങൾ വിവിധ ബാങ്കുകൾ വിതരണം ചെയ്തു. താലൂക്ക് പരിധിയിൽ എം.എസ്.എം.ഇ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഒറ്റപ്പാലം യൂണിയൻ ബാങ്ക്, പട്ടാമ്പി ശാഖകൾ,ആറങ്ങോട്ടുകര കേരള ഗ്രാമീണ ബാങ്ക്, കടമ്പഴിപ്പുറം ശാഖകൾ, കുളപ്പുള്ളി കനറാ ബാങ്ക്, ഒറ്റപ്പാലം ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ അനുമോദിച്ചു.
ജി.എസ്.ടി. നിയമങ്ങളും നടപടിക്രമങ്ങളും എന്ന വിഷയത്തിൽ ഡെപ്യൂട്ടി ഇൻ്റലിജൻസ് ഓഫീസർ ജിനൂബ് ക്ലാസ്സെടുത്തു.
പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.എൻ രതീഷ്, ഉപജില്ലാ വ്യവസായ ഓഫീസർ എം.ബി. ഷെഫിൻ, നഗരസഭാ കൗൺസിലർ ഗീത, ഷൊർണൂർ നഗരസഭ വ്യവസായ വികസന ഓഫീസർ ബിനുഗോപാൽ എന്നിവർ പങ്കെടുത്തു.
- Log in to post comments