Skip to main content

ഉജ്ജ്വല ബാല്യം" പുരസ്കാര നിറവിൽ എറണാകുളം ജില്ല

പുരസ്കാര  ജേതാക്കളായി നാല് വിദ്യാർത്ഥികൾ

സംസ്ഥാനതലത്തിൽ വനിതാ, ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്വല ബാല്യം പുരസ്‌കാരം 2025" ജേതാക്കളായി ജില്ലയിൽ നിന്ന് നാല് വിദ്യാർത്ഥികൾ.  പുരസ്കാര പ്രഖ്യാപനം വനിത, ശിശു വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിർവഹിച്ചു.

ആറു മുതൽ 11 വയസ്സ് കാറ്റഗറിയിൽ പൊതുവിഭാഗത്തിൽ കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അർണവ് ആനന്ദ്, ഭിന്നശേഷി വിഭാഗത്തിൽ തൃശ്ശൂർ പോപ് പോൾ മേഴ്സി ഹോം സ്പെഷ്യൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പി.ടി ജോയൽ, 12 മുതൽ 18 വരെ വയസ്സ് കാറ്റഗറിയിൽ പൊതുവിഭാഗത്തിൽ കോട്ടയം, ഗിരിദീപം ബത്തേനി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ  വിദ്യാർത്ഥി എഡ്വിൻ പോൾ സിബിൻ, ഭിന്നശേഷി വിഭാഗത്തിൽ എറണാകുളം സൗത്ത് ചിറ്റൂർ സെന്റ് മേരിസ് യുപി സ്കൂലെ ആറാം ക്ലാസ് വിദ്യാർത്ഥി ആന്റണി റയാൻ സിൽവാരി എന്നിവരാണ് പുരസ്കാര ജേതാക്കൾ.

വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്  പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.  25000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

 അർണവ് ആനന്ദ്

പഠനത്തോടൊപ്പം തന്നെ ചെസ്സ് മത്സരങ്ങളിൽ കഴിവ് തെളിയിച്ച് വരുന്ന അർണവ് ആനന്ദ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. 2025 ഗുവാഹട്ടി ആസാമിൽ വച്ച് ഓൾ ഇൻഡ്യ ചെസ്സ് ഫെഡറേഷൻ നടത്തിയ പതിനാലാമത് ദേശീയ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിട്ടുണ്ട്. കലൂർ എസ് ആർ എം റോഡിലുള്ള ജൂവൽ വൈറ്റ്ഫീൽഡിൽ ആനന്ദ് സുകുമാരൻ നായരുടെയും വിനീത എസ് നായരുടെയും മകനാണ് അർണവ് ആനന്ദ്.

 പി.ടി ജോയൽ

ഭിന്നശേഷി കുട്ടികളുടെ വിഭാഗത്തിൽ ദൈർഘ്യമേറിയ ശിങ്കാരിമേളം നടത്തിയതിന് ബെസ്റ്റ് ഇന്ത്യ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ പി ടി ജോയൽ  തൃശൂർ പോപ് പോൾ മേഴ്‌സി ഹോം സ്പെഷ്യൽ 26-ാമത് സ്പെഷ്യൽ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂ‌ൾ കലോത്സവം 2025 ൽ നാടോടിനൃത്തം, ദേശഭക്തി ഗാനം  എന്നിവയിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒക്കൽ, ചേലാമറ്റം  പള്ളിക്കരക്കാരൻ വീട്ടിൽ ടിജോ ഫ്രാൻസിസിനെ മകനാണ് പി.ടി ജോയൽ

 എഡ്വിൻ പോൾ സിബിൻ 

ബാങ്കോക്കിൽ വച്ച് നടത്തിയ ഏഷ്യൻ മെൻസ് അണ്ടർ 16 കാറ്റഗറിയിൽ വോളിബോളിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ ഇലഞ്ഞി കിഴക്കേകൈപ്പോറ്റിയിൽ എഡ്വിൻ പോൾ സിബിൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കൂടാതെ കേരള സ്റ്റേറ്റ് സ്‌കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 കാറ്റഗറിയിൽ ഒന്നാം സ്ഥാനവും കേരള സ്റ്റേറ്റ് ജൂനിയർ സ്റ്റേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

 ആന്റണി റയാൻ സിൽവാരി

പോണ്ടിച്ചേരിയിൽ  നടന്ന നാഷണൽ ലെവൽ ഓപ്പൺ കരാട്ടെയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മാസ്റ്റർ ആന്റണി റയാൻ സിൽവാരി ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഇടുക്കിയിൽ വച്ച് നടന്ന മാർഷൽ ഇൻ്റർ സ്‌കൂൾ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ പാര കരാട്ടെയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷിൻ്റെ സ്കൂൾ ഓഫ് കരാട്ടെയിൽ നിന്നും പർപ്പിൾ, ബ്ലൂ ബെൽറ്റുകൾ കരസ്ഥമാക്കി. വടുതല, കന്നിപ്പറമ്പിൽ വീട്ടിൽ സിൽവാരി ജോസിന്റെയും  അനീന പീറ്ററുടെയും മകനാണ് ആന്റണി റയാൻ സിൽവാരി.

date