Skip to main content

വികസിത ഭാരത് 2047: പ്രസംഗ മത്സരം നവംബര്‍ 20ന്

മൈ ഭാരത് പത്തനംതിട്ടയുടെയും കാതോലിക്കേറ്റ് കോളജ് എന്‍.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'വികസിത ഭാരത് 2047' ആശയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 20ന് കാതോലിക്കേറ്റ് കോളജിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 മുതല്‍ 25 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ആധാര്‍ കാര്‍ഡിലെ വിലാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാതല പങ്കാളിത്തം നിശ്ചയിക്കുക. ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തിലേക്കും തുടര്‍ന്ന് ദേശീയതല മത്സരത്തിലേക്കും യോഗ്യത നേടാം. ദേശീയതലത്തില്‍ വിജയിക്കുന്നവര്‍ക്ക് 2027 ജനുവരി 12ന് ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും നവംബര്‍ 16 വൈകിട്ട് അഞ്ചിനകം പത്തനംതിട്ട മൈ ഭാരത് ജില്ലാ ഓഫീസുമായോ 0468 2962580 എന്ന നമ്പരിലോ ബന്ധപ്പെടണം.

date