Skip to main content

ഭൂജല സംരക്ഷണത്തിന് കർശന നിയന്ത്രണം: വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പിഴയും നിയമനടപടിയും

 

 

 

ഭൂജല സ്രോതസ്സുകളുടെ സംരക്ഷണം, മലിനീകരണം തടയൽ, ശാസ്ത്രീയ വിനിയോഗം, ഭൂജല ചൂഷണ നിയന്ത്രണം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന ഭൂജല വകുപ്പ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. പുതിയ കിണർ നിർമാണം, വ്യവസായ/അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങൾക്കുള്ള ഭൂജല ഉപയോഗം, ടാങ്കർ ലോറികൾ വഴിയുള്ള ബൾക്ക് വാട്ടർ വിതരണം, കുഴൽക്കിണർ നിർമാണ റിഗുകളുടെ രജിസ്ട്രേഷൻ എന്നിവയ്ക്ക് സർക്കാർ നിശ്ചയിച്ച വ്യവസ്ഥകളും അനുമതികളും നിർബന്ധമായും പാലിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.

date