Post Category
നിർമ്മലം പുതുയുഗം ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു
'നിർമ്മലം പുതുയുഗം ശുചിത്വ കേരളം' പരിപാടിയുടെ ഭാഗമായി കേരളശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ ശോഭന റാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഫെബിൻ റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ പങ്കെടുത്തവർക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. സുരേഷ്, വൈസ് പ്രസിഡന്റ് രമ മുരളി, അസിസ്റ്റന്റ് സെക്രട്ടറി ബദറുന്നീസ എന്നിവരും മറ്റ് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാപ്രവർത്തകർ, വിവിധ വിദ്യാലയങ്ങളിൽ നിന്നുമുള്ള അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
date
- Log in to post comments