Post Category
പെരിങ്ങോട്ടുകുറിശ്ശിയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എ. പി. പ്രമോദ് നിർവഹിച്ചു.
2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആദ്യ ഘട്ടത്തിൽ 130 കട്ടിലുകളാണ് വിതരണം ചെയ്തത്.
പരിപാടിയിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം കേരളകുമാരി അദ്ധ്യക്ഷയായി.ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീത,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രീതമോൾ,വാർഡ് അംഗങ്ങളായ ചന്ദ്രൻ,വിജയൻ,എസ്.ശ്രീജ,
എസ്.സി പ്രിയ,അപ്പുക്കുട്ടൻ,മാലതി രഘുപതി,കെ.ആർ രതീഷ്,സരിത സന്തോഷ്,സുൽഫത്ത് അക്സർ, ബി.അജീഷ്,ആർ.കൃഷ്ണൻ,ആർ.സുശീല,
രമണൻ,അസിസ്റ്റന്റ് സെക്രട്ടറി വി.പങ്കജാക്ഷൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ അനിത എന്നിവർ പങ്കെടുത്തു.
date
- Log in to post comments