Post Category
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
ജില്ലാ പഞ്ചായത്തിന് കീഴിൽ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിൽ ഡ്രോയിംഗ് ബ്രാഞ്ച് / ടെക്നിക്കൽ അസിസ്റ്റന്റായി ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 20-36 വയസ്സ്. ഒരൊഴിവാണുള്ളത്. പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചും ഒബിസി കാർക്ക് മൂന്നും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30 നകം അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം കമ്പനി സെക്രട്ടറി, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ് എന്ന വിലാസത്തിൽ നൽകണം.
date
- Log in to post comments