Skip to main content

സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നവംബർ 21ന്

കൈത്തറി മേഖലയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കൈത്തറി, വസ്ത്ര ഡയറക്ടറേറ്റും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കയറ്റുമതി വിപണന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് മത്സരം.

നവംബർ 21ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ഫോർട്ടിലെ ഗവ യു.പി. സ്കൂളിലാണ് മത്സരം നടക്കുന്നത്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായാണ് മത്സരം. എൽ.പി., യു.പി. വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കൈത്തറിയുമായി ബന്ധപ്പെട്ട ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാം. എച്ച്.എസ്. വിഭാഗത്തിനുള്ള വിഷയം മത്സരദിവസം നൽകും.

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ ക്രയോണും അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ വാട്ടർ കളറും ഉപയോഗിച്ചാണ് ചിത്രരചന നടത്തേണ്ടത്. ആവശ്യമായ സാമഗ്രികൾ വിദ്യാർത്ഥികൾ തന്നെ കൊണ്ടുവരണം.
ജില്ലാതല മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. ഇവർക്ക് സംസ്ഥാനതല മത്സരത്തിലും പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ആദ്യം അപേക്ഷിക്കുന്ന 50 പേർക്കു മാത്രമാണ് അവസരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ സ്കൂൾ ഹെഡ്മാസ്റ്ററിന്റെയോ പ്രിൻസിപ്പലിന്റെയോ ശുപാർശയോടെ നിശ്ചിത ഫോറത്തിൽ നവംബർ 19ന് വൈകിട്ട് അഞ്ചിന് മുമ്പായി tvmdic@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447177764, 8111836640, 8921151694.

date