Post Category
ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി. കാർഡ്; അവലോകന യോഗം ചേർന്നു*
*
ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി. (UDID) കാർഡ് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളുടെ അവലോകന യോഗം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപിന്റെ അധ്യക്ഷതയിൽ ചേർന്നു.
ജില്ലയിലെ ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി. കാർഡ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി സമഗ്രമായ വിവരശേഖരണ സർവേ നടത്താൻ യോഗത്തിൽ തീരുമാനം ആയി. ഇതിനായുള്ള പോർട്ടൽ നിർമിക്കാൻ എൻ.ഐ.സി.-യെ ചുമതലപ്പെടുത്താനും ജില്ലാ കളക്ടറുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാനും യോഗത്തിൽ ധാരണയായി.
എ.ഡി.എമ്മിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ എൻ.ഐ.സി. ഡി.ഐ.ഒ. കെ. ജ്യോതി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ, ഐ.ടി. മിഷൻ ഓഫീസർ എം.എ. സിയാദ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഓഫീസർമാരായ വി.പി. സുബിൻ, എ.ആർ. ശരത്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ.എൽ. ഷിജു തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments